ആസ്പയര്‍ സോണും ലുലു ഹൈപര്‍മാര്‍ക്കറ്റും കൈകോര്‍ക്കും

aspire zone and lulu

ദോഹ: ആസ്പയര്‍ സോണും ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കരാറൊപ്പിട്ടു. ഇതു പ്രകാരം 2021, 2022 വര്‍ഷം ആസ്പയര്‍ സോണ്‍ നടത്തുന്ന സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ഇവന്റുകളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഒഫീഷ്യല്‍ സ്‌പോണ്‍സറാവും.

ആസ്പയര്‍ ലോജിസ്റ്റിക്‌സ് ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല നാസര്‍ അല്‍ നഈമി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും പ്രമുഖ വ്യാപാര ശൃംഖലയായ ലുലുലു ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ നഈമി പറഞ്ഞു. ലോക നിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രമായ ആസ്പയര്‍ സോണുമായുള്ള സഹകരണം അഭിമാനകരമാണെന്ന് ഡോ. മുഹമ്മദ് അല്‍ത്താഫ് പ്രതികരിച്ചു.