Monday, October 25, 2021
HomeNewsfeedഖത്തറിലെ അഫ്ഗാനികള്‍ക്ക് സഹായമെത്തിച്ച ഇന്ത്യന്‍ സമൂഹത്തിന് നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഖത്തറിലെ അഫ്ഗാനികള്‍ക്ക് സഹായമെത്തിച്ച ഇന്ത്യന്‍ സമൂഹത്തിന് നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ അഭയം തേടിയ അഫ്ഗാന്‍കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്ന ഇന്ത്യന്‍, ഫിലിപ്പീന്‍ സമൂഹത്തിന് വിദേശകാര്യ സഹമന്ത്രി നന്ദി അറിയിച്ചു. രണ്ട് ട്വീറ്റുകളിലായാണ് ഖത്തര്‍ വിദേശ കാര്യസഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുലുവ ബിന്ത് റാഷിദ് അല്‍ ഖാത്തര്‍ നന്ദി അറിയിച്ചത്.

ഇന്ത്യന്‍ സമൂഹത്തിനും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ച് ഉറുദുവിലാണ് അല്‍ഖാത്തര്‍ ട്വീറ്റ് ചെയ്തത്. നിങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ അഫ്ഗാന്‍ കുട്ടികളില്‍ വീണ്ടും പുഞ്ചിരി വിരിയിച്ചതായി ട്വീറ്റില്‍ പറയുന്നു.

Most Popular