അല്‍സൈലിയയില്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു

al sailiya central market doha

ദോഹ: അസ്വാഖ് ഫോര്‍ ഫുഡ് ഫെസിലിറ്റീസ് ആന്റ് മാനേജ്‌മെന്റിനു കീഴില്‍ അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.

ദോഹ നഗരഹൃദയത്തില്‍ നിന്ന് 25 മിനിറ്റ് മാത്രം അകലെയാണ്, 78,000 ചതുരശ്രമീറ്റര്‍ വിസ്താരത്തിലുള്ള സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി ശീതീകരിച്ചതും പരസ്പര ബന്ധിതവുമായ നിരവധി സെക്ഷനുകളുണ്ട്.

പരമ്പരാഗത മാര്‍ക്കറ്റില്‍ 52 ഷോപ്പുകളും റീട്ടെയില്‍ മാര്‍ക്കറ്റില്‍ 102 ഷോപ്പുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 50 ഷോപ്പുകളുമാണ് അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉള്ളത്.

8,000 ചതുരശ്ര മീറ്ററിലുള്ള ലേല മുറിയും സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ട്. ശീതീകരിച്ച സംഭരണ കേന്ദ്രങ്ങള്‍ 2600 ചതുരശ്ര മീറ്ററിലാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights: Aswaq opens Al Sailiya Central Market