Saturday, October 1, 2022
HomeNewsfeedഅധികാര ദുര്‍വിനിയോഗം: ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

അധികാര ദുര്‍വിനിയോഗം: ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ദോഹ: ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ഉത്തരവിട്ടതെന്ന് ഖത്തര്‍ ന്യൂസ് എജന്‍സി റിപോര്‍ട്ട് ചെയ്തു.

പൊതു സ്വത്ത് തെറ്റായി കൈകാര്യം ചെയ്യല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു.
ALSO WATCH

Most Popular