വീട്ടില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിച്ചു; ഖത്തറില്‍ 10 സ്വദേശികള്‍ കൂടി അറസ്റ്റില്‍

home quarantine

ദോഹ: വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള(ക്വാരന്റൈന്‍) നിര്‍ദേശം ലംഘിച്ച 10 പേര്‍ കൂടി അറസ്റ്റിലായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനാണ് അറസ്റ്റെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവര്‍ മുഴുവന്‍ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

Authorities arrest 10 people for violating home quarantine