ദോഹ: ഏപ്രില്‍ 23ന് വ്യാഴാഴ്ച്ച വൈകീട്ട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് മാസപ്പിറവി കണ്ടാല്‍ വെള്ളിയാഴ്ച്ച ആയിരിക്കും റമദാന്‍ വ്രതാരംഭം.
മാസപ്പിറവി നീരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ട് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 30 വ്യാഴാഴ്ച്ച പൂര്‍ത്തിയാക്കുമെങ്കിലും റമദാന്‍ മാസപ്പിറവി ദൃശ്യമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. റജബ് 30 പൂര്‍ത്തിയാക്കിയ ശേഷമാണ് ശഅ്ബാന്‍ തുടങ്ങിയത്. വ്യാഴാഴ്ച്ച ശഅ്ബാന്‍ 29 ആകാനുള്ള സാധ്യതയും പരിഗണിച്ചാണ് മാസപ്പിറവി നിരീക്ഷിക്കാനുള്ള ആവശ്യം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും. മിക്ക രാജ്യങ്ങളിലും രാത്രി നമസ്‌കാരം ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്കുണ്ട്. അതുകൊണ്ട് തന്നെ പ്രാര്‍ഥനാ ചടങ്ങുകള്‍ വീട്ടില്‍ ഒതുക്കേണ്ടിവരും.
Awqaf calls on Muslims in Qatar to look out for Ramadan crescent on Thursday evening