Friday, January 28, 2022
HomeNewsfeedഉംറ ട്രിപ്പ്: അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ ഖത്തര്‍ ഔഖാഫിന്റെ നടപടി

ഉംറ ട്രിപ്പ്: അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ ഖത്തര്‍ ഔഖാഫിന്റെ നടപടി

ദോഹ: മുന്‍കുര്‍ അംഗീകാരം ലഭിക്കാതെ ഉംറ ട്രിപ്പ് സംഘടിപ്പിച്ചതിന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം രാജ്യത്തെ അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഹജ്ജ്, ഉംറ സര്‍വീസ് ക്രമപ്പെടുത്തുന്നതിനുള്ള 2015ലെ മൂന്നാം നമ്പര്‍ നിയമപ്രകാരമാണ് നടപടിയെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നിയമലംഘനം നടത്തിയ ഏജന്‍സികളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറി.
ALSO WATCH

Most Popular