ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ മസ്ജിദുകള്‍ മുഴുവന്‍ അടക്കാന്‍ തീരുമാനിച്ചതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് ളുഹര്‍ നമസ്‌കാരം മുതല്‍ തീരുമാനം നിലവില്‍ വരും.
അഞ്ച് നേരത്തേ നമസ്‌കാരവും ജുമുഅ പ്രാര്‍ഥനയും നിര്‍ത്തിവച്ചതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്ന ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം, പള്ളികളില്‍ ബാങ്ക് വിളി തുടരും.