Friday, January 28, 2022
HomeHighlightsഅംറീന് ആദരവുമായി ഫോക്ക് ഖത്തർ

അംറീന് ആദരവുമായി ഫോക്ക് ഖത്തർ

ദോഹ: ആർകിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ MES വിദ്യാർത്ഥിനി അംറിന് അഭിനന്ദനങ്ങളുമായി ദോഹയിലെ കോഴിക്കോട്ടുകാരുടെ സൌഹൃദ കൂട്ടായ്മയായ *FRIENDS OF KOZHIKODE (FOK)* ഭാരവാഹികൾ വീട്ടിലെത്തി – കോഴിക്കോട് പന്നിയങ്കര സ്വദേശികളാണ് അംറീൻ്റെ കുടുംബം.
റാങ്ക് നേടിയ അംറീനെയും മകൾക്ക് ആവശ്യമായ പിന്തുണയം പ്രോത്സാഹനവും നൽകിയ കുടുംബത്തെയും ഫോക്ക് അഭിനന്ദിച്ചു.
അംറീന് ഭാവിയിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത ഫോക്ക് ചിത്രകലയിലെ അംറീൻ്റെ അഭിരുചിക്കനുസരിച്ച സൌകര്യങ്ങൾ ഒരുക്കാമെന്നറിയിച്ചു.
വർക്കിങ്ങ് പ്രസിഡണ്ട് ഫരീദ് തിക്കോടി – ഒർഗനൈസിഗ്സിക്രട്ടറി എം.വി.മുസ്തഫ – ട്രഷറർ മൻസുർ അലി – വനിതാ വിഭാഗം പ്രസിഡണ്ട് രാജശീ വക്കീൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Most Popular