മനാമ: ഖത്തര്‍ വിമാനങ്ങള്‍ക്കായി ബഹ്റൈന്‍ വ്യോമമേഖല തുറന്നതായി ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ബഹ്റൈന്‍ വ്യോമമേഖല തുറന്നുകൊടുത്തതെന്ന് ബഹ്റൈന്‍ ഗതാഗത, ടെലികോം മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തി. സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള മുഴുവന്‍ അതിര്‍ത്തികളും നേരത്തെ തന്നെ തുറന്നിരുന്നു. സൗദി അറേബ്യക്കും യുഎഇക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ബഹ്റൈനിലേക്കും ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതോടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാനാവും.