ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ നാവിക ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞു; ജിസിസി കരാറിന് വിരുദ്ധമെന്ന് ബഹ്‌റൈന്‍

Bahrain claims Doha ‘violated’ GCC agreement

ദോഹ: ഖത്തറിന്റെ ജലാതിര്‍ത്തി ലംഘിച്ച രണ്ട് ബഹ്‌റൈന്‍ നാവിക ബോട്ടുകള്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞു. അതിര്‍ത്തി ലംഘനത്തിന്റെ കാരണം അറിയാന്‍ കോസ്റ്റ് ഗാര്‍ഡും അതിര്‍ത്തി രക്ഷാ വകുപ്പും ബഹ്‌റൈന്‍ ഓപറേഷന്‍ റൂമുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഖത്തര്‍ ആഭന്തര മന്ത്രാലയം അറിയിച്ചു. എഎഫ്പിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഫഷ്ദ് അല്‍ ദിബലിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ബഹ്‌റൈനി ബോട്ടുകളിലൊന്ന് കണ്ടെത്തിയത്. നാവിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുയായിരുന്ന ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് ബഹ്‌റൈന്‍ അധികൃതരുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയും ഖത്തര്‍ ജലാതിര്‍ത്തിയിലേക്ക് ഒഴുകി എത്തുകയുമായിരുന്നുവെന്ന് ബോട്ടുകളില്‍ ഒന്നിന്റെ ക്യാപ്റ്റന്‍ റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഖത്തര്‍ അതിര്‍ത്തി രക്ഷാ സേന ബോട്ടുകളെ ബഹ്‌റൈന്‍ ജലാതിര്‍ത്തിയില്‍ വിട്ടയച്ചു.

അതേ സമയം, ഖത്തര്‍ അതിര്‍ത്തി രക്ഷാ സേന തങ്ങളുടെ ബോട്ടുകള്‍ അനധികൃതമായി തടഞ്ഞുവച്ചതായി ബഹ്‌റൈന്‍ ആരോപിച്ചു. ഇത് പ്രാദേശിക, അന്തര്‍ദേശീയ കരാറുകളുടെ ലംഘലനമാണ്. ഇക്കാര്യം ജിസിയില്‍ റിപോര്‍ട്ട് ചെയ്യുമെന്നും ബഹ്‌റൈന്‍ മുന്നറിയിപ്പ് നല്‍കി.
Bahrain claims Doha ‘violated’ GCC agreement for stopping two boats breaching Qatar’s territorial waters