ദോഹ: അറബ് കപ്പിന്റെ സെമി ഫൈനലില്‍ വീണ ഖത്തറിന് ഈജിപ്തിനെതിരേ ആശ്വാസ ജയം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തില്‍ ഗോള്‍കീപ്പര്‍ മിശാല്‍ ബര്‍ഷാം ആണ് ഖത്തറിന്റെ രക്ഷകനായത്. നാലിനെതിരേ 5 ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം.
രണ്ട് ടീമുകളും ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് മല്‍സരം സമനിലയിലേക്ക് നയിച്ചത്. ഖത്തറിന്റെ അല്‍മോസ് അലിയാണ് നിര്‍ണായകമായ ഒരവസരം പാഴാക്കിയത്. മറുപുറത്ത് ഈജിപ്തിന്റെ പല നീക്കങ്ങളും ബര്ഷാമിന്റെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. അല്‍ സദ്ദ് താരമായ ബര്‍ഷാം തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.