Friday, January 28, 2022
HomeNewsfeedകുമാര്‍ മംഗളം ബിര്‍ളയ്ക്ക് ബിര്‍ള പബ്ലിക് സ്‌കൂള്‍ സ്വീകരണം നല്‍കി

കുമാര്‍ മംഗളം ബിര്‍ളയ്ക്ക് ബിര്‍ള പബ്ലിക് സ്‌കൂള്‍ സ്വീകരണം നല്‍കി

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍പേഴ്‌സന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂള്‍ സ്വീകരണം നല്‍കി. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് ചാന്‍സലര്‍, ഐഐടി ഡല്‍ഹി ചെയര്‍മാന്‍, ഐഐഎം അഹ്‌മദാബാദ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്ന വ്യക്തി കൂടിയാണ് കുമാര്‍ മഗംളം ബിര്‍ള.

ബിര്‍ള സ്‌കൂള്‍ പാട്രണ്‍ ശെയ്ഖ് സഊദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ബിപിഎസ് ചെയര്‍മാന്‍ ഗോപി ശഹാനി, ബിപിഎസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തന്റെ പിതാമഹന്മാര്‍ സ്ഥാപിച്ച സ്‌കൂള്‍ സന്ദര്‍ശിക്കാനായതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുടുംബം സ്ഥാപിച്ച വിവിധ സ്‌കൂളുകളിലായി അര ലക്ഷത്തിലേറെ കൂട്ടികള്‍ പഠിക്കുന്നുണ്ട്. താന്‍ സ്ഥാപിച്ച സ്‌കൂളുകളില്‍ ഏറ്റവും മികച്ചത് ദോഹയിലേതാണെന്ന് മുത്തഛന്‍ പറയാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇവിടെ വന്നപ്പോള്‍ തനിക്കും അത് അനുഭവിക്കാനാവുന്നുണ്ട്.
kumar mangalam birla reception in doha47,500ഓളം കുട്ടികളുള്ള ബിര്‍ള പബ്ലിക് സ്‌കൂള്‍ ലോക നിലവാരത്തില്‍ തന്നെ ഒരു വലിയ സംരഭമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പഠനനിലവാരത്തിലൂടെ നാളെയുടെ നായകരെയാണ് ഇവിടെ സൃഷ്ടിച്ചെടുക്കുന്നത്.
പ്രമുഖ ക്രിക്കറ്റ് താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമികളിലൊന്നില്‍ അംഗവുമായ മകന്‍ ആര്യമാനും ബിര്‍ളയോടൊപ്പമുണ്ടായിരുന്നു.
kumar mangalam birla reception in doha1നമുക്കെല്ലാവര്‍ക്കും അഭിമാനം നല്‍കുന്ന നിമിഷമാണ് കുമാര്‍ മംഗളം ബിര്‍ളയുടെ സാന്നിധ്യമെന്ന് അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഒരു ബിസിനസ് ഐക്കണ്‍ എന്ന നിലയിലുള്ള ബിര്‍ളയുടെ സാന്നിധ്യം ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിപിഎസ് സ്ഥാപക ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് ചടങ്ങില്‍ സംസാരിച്ചു. കുമാര്‍ മംഗളം ബിര്‍ളയ്ക്ക് ആതിഥ്യം നല്‍കാനായത് തനിക്കും ബിര്‍ള സ്ഥാപക ഡയറക്ടര്‍മാര്‍ക്കും വൈകാരികമായ ഒരു നിമിഷമാണെന്ന് ഡോ. മോഹന്‍ തോമസ് പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശനം നമുക്ക് പ്രചോദനമാണ്. സ്‌കൂള്‍ അക്കാദമിക തലത്തിലും പഠനേതര വിഷയങ്ങളിലും നേടിയ മുന്നേറ്റത്തില്‍ അദ്ദേഹം വളരെ സന്തുഷ്ടനാണെന്നും ഡോ. മോഹന്‍ തോമസ് കൂട്ടിച്ചേര്‍ത്തു.
kumar mangalam birla reception in doha3സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ലൂക്കോസ് ചാക്കോ, ബിപിഎസ് പ്രിന്‍സിപ്പാള്‍ ഹരീഷ് സന്ദുജ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണ ചടങ്ങിന്റെ സമാനപത്തോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.

Most Popular