ദോഹ: ശീതകാല അവധി കഴിഞ്ഞ് സ്ക്കൂളുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പഠനരീതി തുടരും. സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് ജനുവരി 3 ന് രണ്ടാം ടേം ആരംഭിക്കുകയാണ്. എന്നാല്‍, ഇന്ത്യന്‍ സ്ക്കൂളുകള്‍ക്ക് ഇത് മൂന്നാം ടേമാണ്.
എല്ലാ സ്ക്കൂളുകളിലും ഹാജര്‍ നിര്‍ബന്ധമായിരിക്കും. ഓണ്‍ ലൈന്‍, ഓഫ് ലൈന്‍ പ്രതിവാര ഷെഡ്യൂളുകള്‍ അനുസരിച്ച് ക്ളാസുകള്‍ നടക്കും. സ്വകാര്യ സ്ക്കൂളുകള്‍ ജനുവരി 10 ന് മുമ്പായി ഹാജര്‍ ഉറപ്പുവരുത്തണം. സ്ക്കൂളിലെ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ ആദ്യ ആഴ്ചയില്‍ വ്യക്തിഗത ക്ലാസുകളില്‍ പങ്കെടുക്കുകയും അടുത്ത ആഴ്ച ഓണ്‍ലൈനില്‍ പഠനം തുടരുകയും ചെയ്യും. അടുത്തയാഴ്ച ബാക്കി 50 ശതമാനം ഇതേ രീതി പിന്തുടരും. ഒരു ക്ലാസ്സില്‍ പരമാവധി 15 വിദ്യാര്‍ത്ഥികളേ പാടുള്ളൂ. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാര്‍ത്ഥികള്‍ പതിവായി ഫെയ്സ് മാസ്കുകള്‍ ധരിക്കണം.
തിരക്ക് ഒഴിവാക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും സ്കൂള്‍ കെട്ടിടങ്ങളിലേക്കുളള വിദ്യാര്‍ത്ഥികളുടെ പോക്കും വരവും സ്കൂളുകള്‍ ക്രമീകരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സ്ക്കൂളില്‍ വരേണ്ടതില്ല. ഓണ്‍ ലൈന്‍ ക്ളാസുകളില്‍ പങ്കെടുത്താല്‍ മതി. എല്ലാ അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സ്കൂളുകളില്‍ മുഴുവന്‍ സമയവും ഹാജരാകണം.
ടെക്നിക്കല്‍ സ്ക്കൂളുകള്‍, സ്പെഷ്യല്‍ സ്ക്കൂളുകള്‍, വിദൂര ഗ്രാമങ്ങളിലെ സ്കൂളുകള്‍, ജനസാന്ദ്രത കുറഞ്ഞ സ്വകാര്യ സ്കൂളുകള്‍ / പ്രീ സ്കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും പൂര്‍ണ്ണ ശേഷിയില്‍ ഹാജരാവാം. എന്നാല്‍, സ്കൂളുകള്‍ ഓരോ ക്ലാസ് മുറിയിലും 15 വിദ്യാര്‍ത്ഥികള്‍ വരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കണം, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 1.5 മീറ്റര്‍ സുരക്ഷിതമായ ദൂരം ഉറപ്പുവരുത്തുകയും വേണം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂള്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതിക്ക് വാങ്ങി സ്വകാര്യ സ്കൂളുകള്‍ക്കും പ്രീ സ്കൂളുകള്‍ക്കും ആവശ്യമായ സ്കൂള്‍ സമയപരിധി നികത്താന്‍ ദിവസേന ഇരട്ട-ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താം. എന്നാല്‍ ക്ലാസ് മുറികളിലായാലും മുഴുവന്‍ സ്കൂളിലായാലും ഹാജര്‍ നിരക്ക് ഓരോ ഷിഫ്റ്റിനും സ്കൂള്‍ ശേഷിയുടെ 50% കവിയുന്നില്ലെന്ന് ഉറപ്പാക്കണം. ഷിഫ്റ്റുകള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഉപരിതലം ശരിയായി അണുവിമുക്തമാക്കണം.
Blended learning to continue in Qatar schools, attendance rate raised to 50%