ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനരീതി തുടരും

education ministry qatar

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ അവധി കഴിഞ്ഞ് ആഗസ്ത് 29ന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ശരാശരി 50 ശതമാനം ഹാജര്‍നില ഉണ്ടായിരിക്കണം

വിദ്യാലയങ്ങളിലെ മറ്റു മന്‍രുതല്‍ നടപടികളോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം

1. ഒരു ക്ലാസില്‍ പരമാവധി 15 കുട്ടികള്‍ മാത്രം. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം

2. ഒന്നാം ക്ലാസ് മുതല്‍ മുഴുവന്‍ കുട്ടികളും മാസ്‌ക്ക് ധരിക്കണം

3. സ്‌കൂള്‍ ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം

4. കുട്ടികള്‍ കൂടിക്കലരുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പ്രവേശനവും പുറത്തുപോകലും ക്രമീകരിക്കണം

5. സ്‌കൂളില്‍ വരാന്‍ പറ്റാത്ത രീതിയിലുള്ള രോഗമുള്ളവര്‍ക്ക് ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. ഹാജര്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

6. ഇടവേളയില്‍ ക്ലാസ്മുറി വിട്ട് പുറത്തു പോവാന്‍ പാടില്ല. ഭക്ഷണം ക്ലാസ്മുറിക്കകത്ത് തന്നെ കഴിക്കണം

7. രാവിലത്തെ അസംബ്ലികള്‍, പഠനയാത്ര, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ പോലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇവ ഓണ്‍ലൈനായി നടത്താം

8. വാര്‍ഷിക, സെമസ്റ്റര്‍ പരീക്ഷകളില്‍ സ്‌കൂളില്‍ നേരിട്ട് തന്നെ പങ്കെടുക്കണം

കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്‌കൂളുകളില്‍ 100 ശതമാനം ഹാജര്‍ അനുവദനീയമാണ്. എന്നാല്‍, ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികള്‍, 1.5 മീറ്റര്‍ അകലം എന്നീ നിബന്ധനകള്‍ പാലിക്കണം.

ഖത്തറിലെ വിദ്യാലയങ്ങളില്‍ 94 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരും ജീവനക്കാരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൂര്‍ണമായും വാക്‌സിനെടുക്കാത്തര്‍ ആഴ്ച്ചതോറുമുള്ള റാപിഡ് ടെസ്റ്റിന് വിധേയരാവണം.
ALSO WATCH