പെരുമ്പടപ്പ് സ്വരൂപം രക്തദാന ക്യാമ്പ് ഡിസംബര്‍ 11ന്

ഖത്തറിലെ പെരുമ്പടപ്പ് പഞ്ചായത്ത്കാരുടെ പൊതു കൂട്ടായിമയായ പെരുമ്പടപ്പ് സ്വരൂപം ഖത്തര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഖത്തര്‍ നാഷണല്‍ ഡേ യോട് അനുബന്ധിച്ച് നടത്തി വരുന്ന ക്യാമ്പ്, ഡിസംബര്‍ 11ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30 മുതല്‍ 5 മണിവരെ ഹിലാലില്‍ ഉള്ള ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് നടക്കുന്നത്. സ്ത്രീകള്‍കിടയില്‍ രക്തദാനതിന്റെ പ്രാധാന്യവും ആരോഗ്യ ഗുണങ്ങളും കൂടുതല്‍ എത്തിക്കുക എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രധാന ഉദേശങ്ങളില്‍ ഒന്ന് എന്ന് ബ്ലഡ് ഡോനെഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ഷഹീന്‍ ആനോടിയില്‍ പറഞ്ഞു. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്കു രജിട്രേഷനും മറ്റും സ്‌പെഷ്യല്‍ കൗണ്ടര്‍ ഒരുക്കാന്‍ ആണ് തീരുമാനം.

പ്രവാസികളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ട് കഴിഞ്ഞ പത്തു വര്‍ഷകാലമായി ഖത്തറില്‍ പ്രവത്തിച്ചുവരുന്ന സംഘടനയാണ് പെരുമ്പടപ്പ് സ്വരൂപം ഖത്തര്‍. കോവിഡ് -19 മാനദണ്ഡങ്ങള് പാലിച്ചു കൊണ്ട് നടത്തുന്ന പരിപാടിയില്‍ ICBF ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്കായി സൗകര്യവും ഒരുകുന്നതാണ്. മുന്‍കാലങ്ങളിലെ പോലെ എല്ലാ പ്രവാസി സംഘടനകളുടെ യും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66757207,55368098 എന്നീ നമ്പറില്‍ ബന്ധപെടാവുന്നതാണ്.