ദോഹ: ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനല്‍(ബിഎന്‍ഐ) ഖത്തര്‍ റീജിയന്, അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ബിസിനസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്മന് അല്‍ ഖുദ്വ, ഷബീര്‍ മുഹമ്മദ് എന്നിവരാണ് മെമ്പര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹരായത്. സഹ അംഗങ്ങള്‍ക്ക് നല്കിയ മികച്ച സേവനം പരിഗണിച്ചാണ് ഇവരെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മെമ്പേഴ്സ് ഡേ സെലിബ്രേഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അംഗങ്ങള്‍ക്ക് റഫറല്‍ സംവിധാനത്തിലൂടെ പുതിയ വ്യാപാര അവസരങ്ങള്‍ സൃഷ്ടിച്ച് കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്കിങ് ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ് ബിഎന്‍ഐ എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 36 വര്‍ഷം മുമ്പ് അമേരിക്കയില്‍ ഡോ. ഇവാന് മിസ്നര്‍ ആണ് സംഘടന സ്ഥാപിച്ചത്. നിലവില്‍ 73 രാജ്യങ്ങളിലായി 2,82,000ഓളം അംഗങ്ങള്‍ ബിഎന്ഐക്കുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ 17.8 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം നടത്താന്‍ ബിഎന്‍ഐ അംഗങ്ങളെ സഹായിച്ചു.
ഖത്തറില്‍ ബിഎന്‍ഐക്ക് 155 അംഗങ്ങളാണുള്ളത്. 12 മാസത്തിനിടെ 83 ദശലക്ഷം റിയാലിന്റെ ബിസിനസാണ് പരസ്പര സഹകരണത്തിലൂടെ ഖത്തറിലെ ബിഎന്‍ഐ അംഗങ്ങള്‍ ഉണ്ടാക്കിയെടുത്തത്.
ക്യുഎഫ്സിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിഎന്‍ഐ വാരാന്ത്യ മീറ്റിങുകള്‍ നടത്താറുണ്ട്. ഖത്തറിലെ ബിസിനസ് ഉടമകളും ഡിസിഷന്‍ മേക്കേഴ്സും ഒത്തുചേരുന്ന ഈ യോഗങ്ങള്‍ റഫറലുകളിലൂടെ വ്യാപാരം വളര്‍ത്താന്‍ സഹായിക്കുന്നു.
ALSO WATCH