ദോഹ: ലോകത്താകമാനം വേരുകളുള്ള ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷനലിന്റെ ഖത്തര്‍ ചാപ്റ്ററുകളില്‍ ഒന്നായ ബിഎന്‍ഐ റോയല്‍സ് ബിസിനസ് വളര്‍ച്ചയില്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫിയുടെ പങ്ക് എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 9ന് ദോഹ കോണ്‍കോഡ് ഹോട്ടലിലാണ് പരിപാടി.
ഖത്തറിലെ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫി കമ്പനിയായ അല്‍റാസ ഫോട്ടോഗ്രാഫി മാനേജിങ് ഡയറക്ടര്‍ സക്കരിയ സലാഹുദ്ദീന്‍ ക്ലാസിന് നേതൃത്വം നല്‍കും. വ്യാപാര വളര്‍ച്ചയില്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫി ഏതൊക്കെ രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന വിഷയം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു നല്‍കും. രാവിലെ 7 മുതല്‍ 9.30വരെയാണ് ക്ലാസ്. 100 റിയാലാണ് പ്രവേശന ഫീസ്. ഖത്തറിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റുഡിയോയെക്കുറിച്ച് ചടങ്ങില്‍ പരിചയപ്പെടുത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 55441130 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ലോകത്തെ 70 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് അംഗങ്ങളുള്ള ബിഎന്‍ഐ ബിസിനസ് വളര്‍ച്ചയില്‍ പരസ്പരം സഹായിക്കുന്ന ബിസിനസ് നെറ്റ്‌വര്‍ക്കിങ് സംരഭമാണ്. ആഴ്ച്ചതോറുമുള്ള ഒത്തുകൂടലുകള്‍ക്കു പുറമേ ബിസിനസ് വളര്‍ച്ചയ്ക്കാവശ്യമായ നിരവധി പഠന ക്ലാസുകളും സംഘടന സംഘടിപ്പിക്കാറുണ്ട്.