ബോളിവുഡ് ഗായകന്‍ സോനു നിഗം ഖത്തറിലെത്തുന്നു

ദോഹ: പ്രമുഖ ബോളിവുഡ് ഗായകന്‍ സോനു നിഗം അടുത്ത മാസം ഖത്തറിലെത്തുന്നു. 2020 ജനുവരി 23ന് ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടക്കുന്ന ഗാനമേളയില്‍ സോനു നിഗം പാടും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി സഹകരിച്ച് ക്യു ടിക്കറ്റ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിനിടെ 10,000ലേറെ പാട്ടുകള്‍ പാടിയ സോനു നിഗമിന് 40ലേറെ പ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമേ ബംഗാളി, ഒറിയ, കന്നഡ, പഞ്ചാബി, തമിഴ്, തെലുഗു, ഇംഗ്ലീഷ്, ഭോജ്പുരി, ഉര്‍ദു, നേപ്പാളി ഭാഷകളില്‍ പാടിയിട്ടുണ്ട്.

പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സില്‍ ലഭ്യമാണ്.