Sunday, November 28, 2021
HomeNewsfeedഖത്തറില്‍ ഓണ്‍ലൈന്‍ ഗെയിം അനുകരിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഖത്തറില്‍ ഓണ്‍ലൈന്‍ ഗെയിം അനുകരിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ ഗെയിമിലെ ആത്മഹത്യ രംഗം അനുകരിച്ച ബാലന്റെ കഴുത്തില്‍ കര്‍ട്ടന്‍ കുരുങ്ങി. പിതാവിന്റെ സമയോചിത ഇടപെടല്‍ രക്ഷയായി.

ഫഹദ് എന്ന് പേരുള്ള ബാലനാണ് ഗെയിമിലെ സാഹസം അനുകരിക്കാന്‍ ശ്രമിച്ചത്. റൂമിലുണ്ടായിരുന്ന മേശയില്‍ കയറിയ ശേഷം കര്‍ട്ടന്‍ കഴുത്തില്‍ ചുറ്റുകയായിരുന്നു. കൃത്യസമയത്ത് റൂമിലേക്ക് കടന്നുവന്ന പിതാവ് ഫഹദിനെ രക്ഷിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന പിതാവിന്റെ ചോദ്യത്തിന് മറുപടി ആയി ഫഹദ് തന്നെയാണ് ഗെയിമിനെ പറ്റി പറഞ്ഞത്.


ഓണ്‍ലൈന്‍ ഗെയിമുകളുടെ അപകടത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെ പിതാവ് തന്നെ ഫഹദിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. കഴുത്തില്‍ ഉണ്ടായ പാടുകള്‍ ചൂണ്ടിക്കാണിച്ച പിതാവ്, രക്ഷിതാക്കളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. അല്‍ റയ്യാന്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Most Popular