ദോഹ: ഖത്തറിലെ ബിര്‍ള പബ്ലിക് സ്കൂള്‍ ഇന്ത്യയുടെ 74ാമത് സ്വാതനന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എ പി ശര്‍മ കാംപസില്‍ ദേശീയ പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന വെര്‍ച്വല്‍ അസംബ്ലിയില്‍ മാനേജ്മെന്റ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്മാന് ഗോപി ഷഹാനി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. മഹത്തായ ചരിത്രം മുറുകെപ്പിടിച്ച് ഭാവിയെ നിര്‍മിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഡയറക്ടര്‍മാരായ ഡോ. മോഹന്‍ തോമസ്, സി വി റപ്പായി, മാനേജ്മെന്റ് പ്രതിനിധികളായ ചിന്ദു ആന്റണി റപ്പായി, വൈസ് പ്രിന്‍സിപ്പാള്‍ മാര്‍, ഹെഡ്മിസ്ട്രസ്, വിവിധ ഡിപാര്‍ട്ട്മെന്റ് മേധാവികള്‍, ഇയര്‍ കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ് ബോയ് വരുണ്‍ അഡ്വാനി, സ്റ്റുഡന്റ് കൗണ്‍സില്‍ സ്പീക്കര്‍ നെയില്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കൗണ്‍സില്‍ കറസ്പോണ്ടന്റുമാരായ അനുജ ശ്രീവാസ്തവ, ബെല്വിന് തോമസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
BPS celebrates 74th Independence Day Virtually