ദോഹ: ഖത്തര്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ബ്രസീലിയന്‍ പ്രഥമ വനിത മിഷേല്‍ ബോള്‍സനാരോ കാണിച്ച ആംഗ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബുധനാഴ്ച്ച ഖത്തറിലെത്തിയ ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോയുടെ ഭാര്യ നിരവധി പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്്ച്ചയാണ് നാട്ടിലേക്ക് മടങ്ങിയത്.
ഖത്തര്‍ അമീറിന്റെ ഭാര്യ ശെയ്ഖ ജൗഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം ആല്‍ഥാനി, ഖത്തര്‍ ഫൗണ്ടേഷന് അധ്യക്ഷ ശെയ്ഖ മോസ ബിന്ത് നാസര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് മിഷേല്‍ ബോള്‍സനാരോ കൈകൊണ്ട് ഹൃദയമുദ്ര കാണിച്ചത്. ഖത്തര്‍ തന്റെ ഹൃദയം കവര്‍ന്നെന്ന് സൂചിപ്പിക്കുന്ന ഈ ഫോട്ടോ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ഇതോടെ ഖത്തര്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു.
ALSO WATCH