അമ്മമാരായ അധ്യാപികമാര്‍ക്ക് മുലയൂട്ടാന്‍ ദിവസം രണ്ട് മണിക്കൂര്‍ ഇടവേള

ദോഹ: അമ്മമാരായ അധ്യാപികമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയുട്ടുന്നതിന് ദിവസേന രണ്ട് മണിക്കൂര്‍ സമയം ഇടവേള അനുവദിക്കും. പ്രസവാവധി കഴിഞ്ഞതു മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനുഷിക വിഭവശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മുലയൂട്ടാന്‍ ഏത് സമയമാണ് വിനിയോഗിക്കേണ്ടതെന്നത് ജീവനക്കാരുടെ വിവേചനാധികാരത്തില്‍പ്പെടുന്നതാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സ്വദേശികളും വിദേശികളുമായ എല്ലാ അധ്യാപികര്‍മാക്കും ഈ ആനുകൂല്യം ലഭിക്കും.

നിലവില്‍ രണ്ടുമാസമാണ് പ്രസവാവധി. ഇരട്ടകള്‍ ആണെങ്കില്‍ മൂന്ന് മാസം അനുവദിക്കും. ഈ അവധി വേണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു മാസം കൂടി നീട്ടി നല്‍കാനാവും.