Thursday, December 2, 2021
HomeNewsfeedഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പാര്‍ട്ട് ടൈം ജോലി അനുവദിക്കും

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പാര്‍ട്ട് ടൈം ജോലി അനുവദിക്കും

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കുടുംബവും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതിന് ലക്ഷ്യമിട്ട് പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ ഇളവ്. ജോലിയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നിതിനും തങ്ങളുടെ ജീവിത സാഹചര്യം അനുസരിച്ച് ജോലി സമയത്തില്‍ മാറ്റം വരുത്തുന്നതിനും ഖത്തരി ജീവനക്കാരെ ഇത് സഹായിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

പാര്‍ട്ട് ടൈം സംവിധാന പ്രകാരം ആഴ്ച്ചയിലെ ജോലി സമയം പകുതിയായി കുറയും. ദിവസേനയുള്ള ജോലി സമയത്തില്‍ പകുതിയില്‍ കുറയാതെ എടുക്കണം. ജീവനക്കാരന്റെ അഭ്യര്‍ത്ഥന പ്രകാരം അതത് സര്‍ക്കാര്‍ വകുപ്പുകളാണ് പാര്‍ട്ട് ടൈം ജോലിക്കുള്ള അനുമതി നല്‍കുക.

Most Popular