Saturday, October 23, 2021
HomeNewsfeedഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ ചില വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് എന്‍ട്രി വിസയും റെസിഡന്‍സ് പെര്‍മിറ്റും നല്‍കുന്നത് നിയന്ത്രിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി അവതരിപ്പിച്ച കരട് തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

2012ലെ നാലാം നമ്പര്‍ നിയമത്തിന് പകരം 2015ലെ 21ാം നമ്പര്‍ നിയമപ്രകാരം ഖത്തറിലേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റെസിഡന്‍സ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനം. എന്നാല്‍, ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

2015ലെ 21ാം നമ്പര്‍ നിയമം
രാജ്യത്തേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി എന്നിയ നിയന്ത്രിക്കുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ നിയമമാണിത്. 2016 ഡിസംബര്‍ 13ന് ആണ് ഇത് നിലവില്‍ വന്നത്. ജോലി മാറുന്നതിനുള്ള സ്വാതന്ത്ര്യം, കോണ്‍ട്രാക്ട് മാറ്റുന്നതിനുള്ള പുതിയ നടപടികള്‍, സുതാര്യത, പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ വിസാ നിയന്ത്രണം എന്നാണ് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി അവതരിപ്പിച്ചു. നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
Cabinet approves draft decision on regulation of granting entry visas and residence permits to some groups

Most Popular