വിദേശ എംബസികള്‍ക്ക് ഖത്തറില്‍ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ മന്ത്രിസഭാ അനുമതി

qatar prime minister sheikh khali bin khalifa

ദോഹ: വിദേശ രാജ്യങ്ങളുടെ നയതന്ത്ര, കോണ്‍സുലാര്‍ സ്ഥാപനങ്ങള്‍ക്ക് ഖത്തറില്‍ കെട്ടിടം, ഭൂമി മുതലായവ സ്വന്തമാക്കുന്നതിന് അനുമതി നല്‍കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമം തുടര്‍ നടപടികള്‍ക്കായി ശൂറ കൗണ്‍സിലിന് വിട്ടു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഖത്തറില്‍ വിദേശ എംബസികള്‍ റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കുന്നത് തടയുന്ന 1980ലെ ഒന്നാം നമ്പര്‍ നിയമത്തിന് പകരമായാണ് പുതിയ നിയമം.

കള്ളപ്പണം വെളുപ്പിക്കലും ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും തടയുന്നതിന് വാണിജ്യ കമ്പനികള്‍ പൂര്‍ത്തീകരിക്കേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുന്ന വാണിജ്യ മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിനും മന്ത്രിസഭ അനുമതി നല്‍കി.