ഖത്തറില്‍ പരമാവധി വിലയും ലാഭ നിരക്കും നിശ്ചയിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും

qatar prime minister sheikh khali bin khalifa

ദോഹ: ഖത്തറില്‍ സാധനങ്ങളുടെ പരമാവധി വിലയും ലാഭ നിരക്കും നിശ്ചയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇത് സംബന്ധമായി വാണിജ്യ വ്യവസായ മന്ത്രാലയം സമര്‍പ്പിച്ച പ്രമേയം ഖത്തര്‍ മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി 2011ലെ വ്യപാര വ്യവസായ പ്രമേയം നമ്പര്‍- 169 ഭേദഗതി ചെയ്യും.

പ്രധാനമന്ത്രി ശേയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തര്‍-തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ മന്ത്രിസഭ അഭിനന്ദിച്ചു.

ഖത്തറില്‍ നിലവിലെ കോവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വിശദീകരിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി.