ദോഹ: 2032ലെ ഒളിംപിക്‌സിന് ആതിഥ്യമരുളുന്നതിന് ഖത്തര്‍ ഒളിംപിക് കമ്മിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം പൂര്‍ണ പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇതു സംബന്ധമായ തുടര്‍ ചര്‍ച്ചകളില്‍ ചേരുന്നതിന് ഖത്തര്‍ ഒളിംപിക് കമ്മിറ്റി അപേക്ഷ നല്‍കിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ആദ്യ ഒളിംപിക്, പാരാലിംപിക് ഗെയിംസിന് ആതിഥ്യമരുളുന്നതിന് ഖത്തറിന് എല്ലാ വിധത്തിലുള്ള യോഗ്യതയുമുണ്ടെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. വിവിധ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചുള്ള പരിചയം, അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക കായിക മല്‍സര സൗകര്യങ്ങള്‍, ലോക കായിക ഭൂപടത്തില്‍ രാജ്യത്തിന്റെ സ്ഥാനം തുടങ്ങിയവ പരിഗണിച്ചാണ് 2022 ഫിഫ ലോക കപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിന് യോഗ്യത ലഭിച്ചതെന്ന കാര്യം മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.
Cabinet extends support to QOC for its bid to host 2032 Olympics, Paralympics