Sunday, November 28, 2021
HomeNewsfeedഇസ്രായേല്‍ ക്രൂരതയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രിസഭ; പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

ഇസ്രായേല്‍ ക്രൂരതയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രിസഭ; പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

ദോഹ: കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന നരവേട്ടയെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേല്‍ നടപടിയെ അപലപിച്ചത്.

ഗസയിലെ സിവിലിയന്മാര്‍ക്കു നേരെയും അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. നിരപരാധികളെ കൊല്ലുകയും വീടുകളും ആശുപത്രികളും തകര്‍ക്കുകയും സിവിലിയന്മാരെ ഭീതിയിലാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്.

ഇസ്രായേല്‍ യുദ്ധക്കൊതിക്കെതിരെ പൊരുതി നില്‍ക്കുന്ന ഗസയിലെയും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളിലെയും സഹോദരങ്ങളുടെ ധീരതയെയും ത്യാഗത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ആക്രമണം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും ഖുദ്‌സ് ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു.
ALSO WATCH

Most Popular