Saturday, January 22, 2022
HomeNewsfeedഖത്തറില്‍ പഴയ ഫര്‍ണീച്ചര്‍ വീടിന് സമീപം ഉപേക്ഷിക്കരുത്; നീക്കംചെയ്യാന്‍ പ്രത്യേക നമ്പറിലേക്ക് വിളിക്കാം

ഖത്തറില്‍ പഴയ ഫര്‍ണീച്ചര്‍ വീടിന് സമീപം ഉപേക്ഷിക്കരുത്; നീക്കംചെയ്യാന്‍ പ്രത്യേക നമ്പറിലേക്ക് വിളിക്കാം

ദോഹ: പഴയ ഫര്‍ണീച്ചറുകള്‍ വീടിന് പുറത്ത് ഉപേക്ഷിക്കരുതെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. വീടുകളില്‍ നിന്ന് ഒഴിവാക്കുന്ന വലിയ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക നമ്പറിലേക്ക് വിളിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

184 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ചോ ഔന്‍(Aoun) ആപ്പ് വഴിയോ ഈ സേവനത്തിനായി അപേക്ഷിക്കാം. മരങ്ങള്‍, വസ്ത്രങ്ങള്‍, മരത്തടി, വീട്ടിലെ ഫര്‍ണീച്ചര്‍, കാര്‍ഡ്‌ബോര്‍ഡ്, വീട്ടിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാനായി ഈ നമ്പറില്‍ സഹായം തേടാവുന്നതാണ്. ഒരൂ വീടിന് വര്‍ഷത്തില്‍ മൂന്ന തവണ മാത്രമാണ് ഈ സേവനത്തിന് അപേക്ഷിക്കാനാവുക.

വീടുകള്‍ക്ക്(സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും) മാത്രമേ ഈ സേവനം ലഭിക്കൂ. ഭവന സമുഛയങ്ങള്‍ക്കോ ലേബര്‍ ക്യാമ്പുകള്‍ക്കോ സേവനം ലഭിക്കില്ല.

വസ്തുക്കള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍ വീടിനകത്ത് നിന്ന് എടുക്കില്ല. ക്ലീനിങ് സൂപ്പര്‍വൈസറുമായി ആലോചിച്ച് വീട്ടുകാര്‍ തന്നെ ഇവ പുറത്ത് എത്തിച്ച് നല്‍കണം. നിശ്ചയിക്കപ്പെട്ട സമയത്ത് അല്ലാതെ ഇവ വീടിന് പുറത്ത് എടുത്ത് ഇടരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

Most Popular