Sunday, November 28, 2021
HomeNewsfeedഖത്തറില്‍ എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച കാര്‍പന്റര്‍ക്ക് തടവ്

ഖത്തറില്‍ എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച കാര്‍പന്റര്‍ക്ക് തടവ്

ദോഹ: ബാങ്കിന് അകത്തുള്ള എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം ഇയാളെ നാട് കടത്തും. ബാങ്ക് കെട്ടിടത്തിനകത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് എടിഎം തകര്‍ക്കാനുള്ള ശ്രമം നടന്നത്.

മാസ്‌ക്ക്, കൈയുറ, സണ്‍ഗ്ലാസ് എന്നിവ ധരിച്ച ഒരാള്‍ എടിഎം മുറിക്കകത്തേക്ക് പോകുന്നതായി സംഭവ സ്ഥലത്തെ കാമറ പരിശോധിച്ച പോലിസ് കണ്ടെത്തി. ഇയാളുടെ കൈയില്‍ ചുറ്റികയും ആണിയും ഉണ്ടായിരുന്നു. കാമറ ദൃശ്യത്തില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലിസ് പ്രതിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. മുറിയില്‍ നടത്തിയ പരിശോധനയില്‍ കൈയുറ, സണ്‍ഗ്ലാസ്, ചുറ്റിക എന്നി കണ്ടെത്തി. അന്വേഷണത്തില്‍ ഇയാള്‍ കാര്‍പന്റര്‍ ആണെന്ന് വ്യക്തമായി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് പിടികൂടുകയായിരുന്നു.

പുലര്‍ച്ചെ ഇയാള്‍ എടിഎമ്മിന് അകത്തേക്ക് കയറിപ്പോവുന്നത് കണ്ടിരുന്നുവെന്ന് എടിഎം ഗാര്‍ഡ് സാക്ഷ്യപ്പെടുത്തി. പണമെടുക്കാനായിരിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍, മിനിറ്റുകള്‍ക്കു ശേഷം അകത്ത് നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ഇതേ തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു.
ALSO WATCH

Most Popular