ദോഹ: കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ കപ്പില്‍ ഖത്തറിന് വേണ്ടി ഒമ്പതു ഗോളുകള്‍ നേടിയ അല്‍മോസ് അലി രാജ്യത്തിന് വേണ്ടി കളിക്കാന്‍ യോഗ്യനാണെന്ന് സ്‌പോര്‍ട്ട് ആര്‍ബിട്രേഷന്‍ കോടതി(സിഎഎസ്). അല്‍മോസ് അലിയെ അയോഗ്യനാക്കണമെന്ന യുഎഇയുടെ അപ്പീല്‍ തള്ളിയാണ് വിധി.
സെമിഫൈനലില്‍ ഖത്തറിനോട് 4-0ന് തോറ്റതിന് പിന്നാലെയാണ് യുഎഇ പ്രതിഷേധവുമായി എത്തിയത്. സുദാനില്‍ ജനിച്ച അലിക്ക് ഖത്തറിന് വേണ്ടി കളിക്കാന്‍ യോഗ്യതയില്ലെന്നും തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നുമായിരുന്നു യുഎഇയുടെ ആവശ്യം.
എന്നാല്‍, അലിയുടെ മാതാവ് ഖത്തറിലാണ് ജനിച്ചതെന്നതിനാല്‍ ഫിഫ ചട്ടപ്രകാരം അദ്ദേഹത്തിന് ഖത്തറിന് വേണ്ടി കളിക്കാമെന്ന് സിഎഎസ് നിരീക്ഷിച്ചു. അലി മറ്റൊരു രാജ്യത്തിന് വേണ്ടി കളിച്ചിട്ടില്ലെന്നതും യോഗ്യതയാണ്.
ഖത്തര്‍ ആസ്പയര്‍ അക്കാദമയില്‍ നിന്ന് ബിരുദം നേടിയ അലി തന്നെയാവും 2022 ലോക കപ്പിലും ഖത്തര്‍ ടീമിന്റെ കുന്തമുന.
CAS rules that forward Almoez Ali is eligible to play for Qatar