ദോഹയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൂച്ച; അടിയന്തരമായി തിരിച്ചിറക്കി

cat on a plane

ദോഹ: സുദാനിലെ ഖാര്‍ത്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹയിലേക്കു പുറപ്പെട്ട വിമാന യാത്രക്കാരെ പുലിവാല് പിടിപ്പിച്ച് പൂച്ച. കോക്ക് പിറ്റില്‍ കയറിയ പൂച്ച പരാക്രമം കാണിച്ചതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് 30 മിനിറ്റിന് ശേഷമാണ് ജീവനക്കാര്‍ കോക്ക് പിറ്റില്‍ പൂച്ചയെ കണ്ടത്. ജീവനക്കാരുടെ ഇടപെടലില്‍ പരിഭ്രാന്തനായ പൂച്ച ക്യാപ്റ്റനെ ആക്രമിച്ചു. ഇതോടെ വിമാനം തിരിച്ച് ഖാര്‍ത്തൂം എയര്‍പോര്‍ട്ടില്‍ തന്നെ അടിയന്തരമായി ഇറക്കി. ദോഹയിലേക്ക് പറക്കും മുമ്പ് വിമാനം ഹാങറില്‍ നിര്‍ത്തിയിട്ട സമയത്താണ് പൂച്ച അകത്തേക്ക് കയറിയതെന്നാണ് കരുതുന്നത്.