ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സിഎന്‍എക്യു സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കൊടിയേറി. ഖത്തറിലെ പ്രമുഖരായ 32 ഇന്ത്യന്‍ പ്രവാസി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ 12 മാച്ചുകള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്നു.
വാരിയേര്‍സ് എഫ്.സി, സെയ്തൂന്‍ ന്യൂട്ടണ്‍ എഫ്‌സി, ടീ ടൈം ഡസേര്‍ട്ട് ബോയ്‌സ്, ഹംബില്‍ഡണ്‍ എഫ്‌സി, ഓസോ ചാലിയം, ഫ്രൈഡേ എഫ്‌സി, ഖത്തര്‍ മാസ്റ്റേഴ്‌സ്, കടപ്പുറം എഫ്‌സി, മേറ്റ്‌സ് ഖത്തര്‍, ഫാര്‍മാ കെയര്‍ എഫ്‌സി, തമിഴ്‌നാട് എഫ്‌സി, കിയ എഫ്‌സി എന്നീ 12 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ബാക്കിയുള്ള നാല് പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടക്കും.
മറൈന്‍ എയര്‍കണ്ടിഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനിയാണ് ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാര്‍മാ കെയര്‍ മെയിന്‍ സ്‌പോണ്‍സറും, റാഹ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍ കോ സ്‌പോണ്‍സറുമാണ്. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് 3022 റിയാലും, രണ്ടാം സ്ഥാനക്കാര്‍ക്ക് 2022 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 1022 റിയാലും ക്യാഷ് പ്രൈസ് സമ്മാനിക്കും.
ഐഎസ്.സി പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ചാലിയാര്‍ ദോഹ മുഖ്യ രക്ഷധികാരി ടി എ ജെ ഷൗക്കത്തലി, സിഎന്‍എക്യു ഗ്രൗണ്ട് മാനേജര്‍ കേഗന്‍, ജമാല്‍ അസ്ഹര്‍ (ഫാര്‍മ കെയര്‍), ജെട്ടി ജോര്‍ജ് (ഫാര്‍മ കെയര്‍), ശിഹാബ് (റാഹ മെഡിക്കല്‍ സെന്റര്‍), റഫീഖ് (ബോസ്‌കോ ട്രേഡിങ്), അബ്ബാസ് ഊട്ടി (ഗദീര്‍ മില്‍ക്ക് പ്രോഡക്റ്റ്‌സ്), ആര്‍ ജെ ഷാഫി (റേഡിയോ സുനോ 91.7 എഫ്. എം), സുരേന്ദ്രന്‍ വാഴക്കാട് (ഫിലിം പ്രൊഡ്യൂസര്‍) എന്നിവര്‍ മുഖ്യാഥിതികളായിരുന്നു, ടൂര്‍ണമെന്റ് കണ്‍വീനര്‍ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദി പറഞ്ഞു.