ദോഹ: ഞായറാഴ്ച മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായര്‍ മുതല്‍ ആഴ്ചയുടെ പകുതി വരെയാണു മഴയ്ക്കു സാധ്യത. ഞായര്‍ മുതല്‍ മേഘങ്ങളുടെ അളവു വര്‍ധിക്കുമെന്നും ആഴ്ചയുടെ പകുതി വരെ തീവ്രതയോടെ മഴ പെയ്‌തേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്.
പ്രതികൂല സാഹചര്യങ്ങളില്‍ ആളുകള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.