നാളെ മുതല്‍ മൂന്നുദിവസം ഖത്തറില്‍ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിന്റെ ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതായും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അങ്ങിങ്ങായി ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. മേഖലയ്ക്ക് മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണം.

12 മുതല്‍ 22 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. ഇത് ചില സമയങ്ങളില്‍ 30 നോട്ട് വരെയാവാം. തുറന്ന സ്ഥലങ്ങളില്‍ വലിയ തോതില്‍ പൊടി ഉയരാന്‍ ഇത് കാരണമായേക്കും.

Chance of scattered rain in coming days: Qatar Meteorology