Tuesday, December 6, 2022
HomeNewsfeedഖത്തറില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഖത്തറില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ദോഹ: ഇന്ന് രാത്രി മുതല്‍ വെള്ളിയാഴ്ച്ച വരെ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും ലഭിക്കും. വാരാന്ത്യത്തില്‍ പകല്‍ സമയം മേഘാവൃതവും ചൂട് കുടിയതും ആയിരിക്കും.

33 ഡിഗ്രി മുതല്‍ 41 ഡിഗ്രിവരെ ആയിരിക്കും വാരാന്ത്യത്തിലെ താപനില. വ്യാഴാഴ്ച്ച കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്.

Most Popular