Wednesday, December 1, 2021
HomeGulfQatarഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. നാളെ ഉച്ചവരെ ഈ രീതിയില്‍ കാലാവസ്ഥ തുടരാനാണ് സാധ്യത. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍ മുഫൈര്‍ ഏരിയയില്‍ പൊടിക്കാറ്റ് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ പങ്കുവച്ചു.

തെക്കുകിഴക്കു നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് വീശുന്ന കാറ്റിന് 5 മുതല്‍ 15 നോട്ട് വരെ വേഗതയുണ്ടാവും. ചിലപ്പോള്‍ വേഗത 28 നനോട്ട് വരെ വര്‍ധിക്കും.

Chances of thundery rain, strong wind in some parts of Qatar: QMD


 

Most Popular