ദോഹ: ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍ കൂട്ടായ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലെത്തി. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചാര്‍ട്ടര്‍ ചെയത് വിമാനവും ഇന്ന് ഖത്തറില്‍ നിന്ന് പറന്നു.
ചാവക്കാട് പ്രദാശിക കൂട്ടായ്മയുടെ വിമാനം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഖത്തറില്‍ നിന്ന് പുറപ്പെട്ടത്. രാത്രി 8ന് കൊച്ചിയില്‍ ലാന്റ് ചെയ്തു. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അര്‍ഹരായ 10 പേര്‍ക്ക് ഷജി വലിയകത്ത് സ്പോണ്സര് ചെയ്ത സൗജന്യ ടിക്കറ്റുകളും നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി അപ്പക്സ് ബോഡിയായ ഐസിബിഎഫ് സഹകരണത്തോടെയാണ് പ്രാദേശിക കൂട്ടായ്മ വിമാനമൊരുക്കിയത്.
കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനവും ഇന്ന് ദോഹയില്‍ നിന്ന് നാട്ടിലെത്തി. കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കുറ്റ്യാടി മണ്ഡലം കെഎംസിസിയുടെ സഹകരണത്തോടെ ഒരുക്കിയ വിമാനത്തില്‍ മൂന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വന്ദേഭാരത് നിരക്കിലാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയത്. ഖത്തര്‍ കെഎംസസിയുടെ വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ വഴിയാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്.