Monday, November 29, 2021
HomeGulfQatarവിജയികള്‍ക്ക് സിഐസി, മലര്‍വാടി എന്നിവയുടെ ആദരം

വിജയികള്‍ക്ക് സിഐസി, മലര്‍വാടി എന്നിവയുടെ ആദരം

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഖത്തര്‍ – റയ്യാന്‍ സോണ്‍, മലര്‍വാടി ബാലസംഘം – റയ്യാന്‍ സോണ്‍ എന്നിവ സംയുക്തമായി വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം പൊതു പരീക്ഷകളില്‍ ഖത്തറില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സി.ഐ.സി. റയ്യാന്‍ കുടുംബത്തിലെ കുട്ടികള്‍, റമദാനോടനുബന്ധിച്ച് മലര്‍വാടി നടത്തിയ വ്യത്യസ്ഥ പരിപാടികളിലെ വിജയികള്‍ തുടങ്ങി 35 കുട്ടികളെയാണ് ആദരിച്ചത്.

ചടങ്ങില്‍ സി.ഐ.സി. സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് എടവണ്ണ, സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം, മലര്‍വാടി കോഡിനേറ്റര്‍മാരായ ഷബ്ന ഷാഫി, സുനില അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Most Popular