ദോഹ: ഖത്തറിലെ സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, കല്യാണ ഹാളുകള്‍ എന്നിവ വെള്ളിയാഴ്ച്ച മുതല്‍ അടച്ചിടാല്‍ തീരുമാനം. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ പരിഗണിച്ച് ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ആളുകള്‍ ഒത്തൂകൂടുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരും അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കര്‍വ ബസ്സ് സര്‍വീസ്, ദോഹ മെട്രോ, മെട്രോ ലിങ്ക സര്‍വീസ് എന്നിവ പ്രവര്‍ത്തിക്കില്ല.