Sunday, November 28, 2021
HomeGulfQatarലോക്ക് ഡൗണ്‍ ചെയ്ത ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍

ലോക്ക് ഡൗണ്‍ ചെയ്ത ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ട ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മേഖലയിലെ മൂന്ന് സ്ട്രീറ്റുകള്‍ നേരത്തേ തുറന്നതിനു പുറമേയാണ് സ്ട്രീറ്റ് ഒന്ന് മുതല്‍ 32വരെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലോക്ക് ഡൗണ്‍ ചെയ്ത പ്രദേശത്തേക്ക് വരുന്നതിനും പോകുന്നതിനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്. ഇത് പ്രകാരം പ്രദേശത്ത് ജോലി ചെയ്യുകയും പുറത്തു താമസിക്കുകയും ചെയ്യുന്നവര്‍ക്കും, പുറത്ത് ജോലി ചെയ്യുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കും അകത്തേക്കും പുറത്തേക്കും പോകാനാവും. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാണിജ്യ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കി സാധനങ്ങളും ഉപകരണങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു കൊണ്ടുവരാനാവും.

മേഘലയുമായി ബന്ധപ്പെടുന്ന എല്ലാ തൊഴിലാളികളം കൊറോണ ആപ്പായ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്തുവെന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവരെ പ്രദേശത്തിന് അകത്തേക്കോ പുറത്തേക്കോ പ്രവേശിപ്പിക്കില്ല.

നിരവധി തൊഴിലാളികള്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 1 മുതല്‍ 32 വരെ ലോക്ക്ഡൗണ്‍ ചെയ്തത്.

In continuation of the procedures for the gradual reopening of the Industrial Area, which started with Street One, Street Two and al-Wakalat Street, the closed part of the Industrial Area from Street One to Street 32, will operate under new procedures that reorganize the exit and entry from Wednesday 6 May onward.


 

Most Popular