Monday, December 5, 2022
HomeNewsfeedഅല്‍വക്‌റ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം നാളെ മുതല്‍ അടക്കും; ഇവിടെ കോവിഡ് രോഗികള്‍ക്കു മാത്രം പ്രവേശനം

അല്‍വക്‌റ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം നാളെ മുതല്‍ അടക്കും; ഇവിടെ കോവിഡ് രോഗികള്‍ക്കു മാത്രം പ്രവേശനം

ദോഹ: അല്‍ വക്‌റ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ അടക്കുമെന്ന് ഹമദ് മെഡിക്കല്‍ സെന്റര്‍ ട്വിറ്ററില്‍ അറിയിച്ചു. അല്‍ വക്‌റ ഹോസ്പിറ്റല്‍ കോവിഡ് രോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അല്‍ വക്‌റയിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന ബദല്‍ മാര്‍ഗങ്ങളും എച്ച്എംസി നിര്‍ദേശിച്ചിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതല്ലാത്ത അടിയന്തര കേസുകളില്‍ എച്ച്എംസിയുടെ എമര്‍ജന്‍സി കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് ആയ 16000 എന്ന നമ്പറില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 3 വരെ ബന്ധപ്പെടാവുന്നതാണ്. ജീവന് ഭീഷണിയുള്ള കേസുകളില്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന്റെ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

ദോഹ ഹമദ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റ്, ട്രോമ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ എട്ട് അര്‍ജന്റ് കെയര്‍ സേന്ററുകളുടെ സേവനവും തേടാവുന്നതാണ്.
ALSO WATCH

Most Popular