ഖത്തറില്‍ കൊടും തണുപ്പ് തുടരും; ചൊവ്വാഴ്ച്ച വീണ്ടും മഴ

cold weather qatar

ദോഹ: ചൊവ്വാഴ്ച്ച വൈകുന്നേരവും ബുധനാഴ്ച്ചയും ഖത്തറില്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹയിലും ഖത്തറിന്റെ മറ്റു ഭാഗങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിരുന്നു.

തിങ്കളാഴ്ച്ച പകലിലും തണുത്ത കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കുറഞ്ഞ താപനില മിക്ക സ്ഥലത്തും 10 ഡിഗ്രിവരെയെത്തി.
Content Highlight: Cold conditions to continue in Qatar, rain to come back Tuesday