ഞായറാഴ്ച്ച മുതല്‍ കൊടുംതണുപ്പ്; കുറഞ്ഞ താപനില 5 ഡിഗ്രിയിലും താഴെയെത്തും

Qatar cold

ദോഹ: ഞായറാഴ്ച്ച മുതല്‍ രാജ്യത്ത് തണുപ്പ് രൂക്ഷമാവുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. മേഖലയ്ക്ക് മുകളില്‍ രൂപം കൊണ്ട അതിമര്‍ദ്ദവും ഒപ്പമെത്തുന്ന ശക്തമായ വടുക്കുപടിഞ്ഞാറന്‍ കാറ്റുമാണ് കൊടുംതണുപ്പിനു കാരണം. തണുപ്പ് ദിവസങ്ങളോളം നീളുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

പരമാവധി താപനില 14 മുതല്‍ 17 ഡിഗ്രിവരെയും കുറഞ്ഞ താപനില 5 ഡിഗ്രി മുതല്‍ 12 ഡിഗ്രിവരെയുമെത്തും. ശക്തമായ കാറ്റിന്റെ സാന്നിധ്യമുള്ളതിനാല്‍ ഇതിലും കുറഞ്ഞ താപനിലയാവും അനുഭവപ്പെടുക.

കാറ്റിന്റെ വേഗത 28 മുതല്‍ 46 കിലോമീറ്റര്‍വരെയാവും. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണം.

Content Highlights: Cold spell to start Sunday, likely to last days