പേള്‍ ഖത്തറിലെ ഒത്തുകൂടല്‍ സ്ഥലങ്ങളെല്ലാം അടച്ചു

ദോഹ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേള്‍ ഖത്തറിലെ വിനോദ, വ്യായാമ, പ്രാര്‍ഥനാ ഒത്തുകൂടല്‍ സ്ഥലങ്ങളെല്ലാം അടച്ചു. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, ജിമ്മുകള്‍, മസ്ജിദുകള്‍, പ്രാര്‍ഥനാ മുറികള്‍, പൊതു ടോയ്‌ലറ്റുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം അടച്ചവയില്‍പ്പെടുന്നു.

എല്ലാ താമസ കെട്ടിടങ്ങളിലും പൊതു ഇടങ്ങളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Communal amenities at Pearl Qatar are temporarily closed amid coronavirus outbreak