Wednesday, January 26, 2022
HomeNewsfeedഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു; നിരവധി സ്ഥാനാര്‍ഥികള്‍ പിന്മാറി

ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു; നിരവധി സ്ഥാനാര്‍ഥികള്‍ പിന്മാറി

ദോഹ: ഖത്തറില്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണം ശക്തമായി. തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ശേഷിക്കേ നിരവധി സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഒക്ടോബര്‍ 2ന് ആണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് ഒരാഴ്ച്ച മുമ്പ് വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്.

നിലവില്‍ 36 (15 ശതമാനം) സ്ഥാനാര്‍ഥികളാണ് പത്രിക പിന്‍വലിച്ചത്. മൂന്നാം ജില്ലയില്‍ നിന്ന് മാത്രം അഞ്ചുപേര്‍ പിന്മാറി. നിലവില്‍ 284 സ്ഥാനാര്‍ഥികള്‍ എന്നത് 248 ആയി കുറഞ്ഞു. 27 സ്ത്രീകളാണ് ഉള്ളത്. ഒരു സ്ത്രീ പിന്മാറി. ശൂറ കൗണ്‍സില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

Most Popular