Monday, January 24, 2022
HomeNewsfeedഖത്തര്‍ ദേശീയ ദിനത്തിന് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ഉപാധികള്‍

ഖത്തര്‍ ദേശീയ ദിനത്തിന് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ഉപാധികള്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന് വാഹനങ്ങള്‍ അലങ്കരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിബന്ധനകള്‍ പുറത്തുവിട്ടു. ഡിസംബര്‍ 15 മുതല്‍ 21വരെയാണ് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് അനുമതി ഉള്ളത്.

വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം
1. വാഹനങ്ങളുടെ വിന്റ് ഷീല്‍ഡില്‍ നിറം നല്‍കാന്‍ പാടില്ല
2. ദേശീയ ദിനത്തിന് വേണ്ടി വാഹനത്തിന്റെ നിറം മാറ്റാന്‍ പാടില്ല
3. അലങ്കാര വസ്തുക്കള്‍ മുന്നിലെയോ പിന്നിലെയോ നമ്പര്‍ പ്ലേറ്റ് മറക്കാന്‍ പാടില്ല
4. യാത്രക്കാര്‍ വിന്‍ഡോയില്‍ കൂടി പുറത്തേക്ക് തലയിടാന്‍ പാടില്ല

അതേ സമയം, കോര്‍ണിഷില്‍ നടക്കുന്ന ദേശീയ ദിന പരേഡില്‍ സൈനിക വാഹനങ്ങള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അറിയിച്ചു. എന്നാല്‍, കാലാള്‍പ്പടയുടെ പരേഡിനൊപ്പം പ്രത്യേക ഷോ സംഘടിപ്പിക്കും.

 

Most Popular