ദോഹ: കോപ അമേരിക്ക 2020ല്‍ ഖത്തര്‍ ടീം ഗ്രൂപ്പ് ബിയില്‍. ടൂര്‍ണമെന്റിലെ ടീം ലൈനപ്പിന് വേണ്ടിയുള്ള നറുക്കെടുപ്പില്‍ കൊളംബിയ, ബ്രസീല്‍, വെനസ്വേല, ഇക്വഡോര്‍, പെറു എന്നീ ടീമുകളോടൊപ്പമാണ് ഖത്തര്‍ ഇടംപിടിച്ചത്. ആസ്‌ത്രേലിയ, അര്‍ജന്റീന, ബൊളീവിയ, ഉറുഗ്വേ, ചിലി, പരാഗ്വേ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2020 ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ സൗത്ത് അമേരിക്കയില്‍ നിന്നുള്ള 10 ടീമുകള്‍ക്കു പുറമേ ഖത്തറും ആസ്‌ത്രേലിയയും പ്രത്യേക ക്ഷണിതാക്കളായാണ് പങ്കെടുക്കുന്നത്. കൊളംബിയയിലും അര്‍ജന്റീനയിലുമായാണ് മല്‍സരങ്ങള്‍ നടക്കുക.
ഓരോ ഗ്രൂപ്പില്‍ നിന്നും നാലു ടീമുകളാണ് ക്വര്‍ര്‍ട്ടര്‍ ഫൈനലിലേക്ക് കയറുക. ബ്യൂണസ് ഐറിസിലെ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ കൊളംബിയയും അര്‍ജന്റീനയും തമ്മിലാണ് ഉദ്ഘാടന മല്‍സരം.