അബൂദബി: കോവിഡ് 19 ബാധിച്ച് യുഎഇയില്‍ നാലു പേര്‍ കൂടി മരിച്ചു. ശനിയാഴ്ച പുതുതായി 376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 20 ഉം രോഗബാധിതരുടെ എണ്ണം 3736 ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിനിടെ ഇന്ന് മാത്രം 177 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. രാഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 588 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 20,000 പേര്‍ക്ക് രാജ്യത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ വ്യാപ്തി വര്‍ധിച്ചതോടെയാണ് രോഗികളുടെ എണ്ണം പെട്ടെന്ന് ഉയര്‍ന്നത്.
നിലവില്‍ തുടരുന്ന ചികില്‍സാരീതികള്‍ ഫലപ്രദമാണ് എന്നതിന്റെ സൂചനയായാണ് അടുത്തദിവസങ്ങളില്‍ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വര്‍ധന നല്‍കുന്ന സൂചനയെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. കോവിഡ് 19ന് എതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇ സ്വീകരിക്കുന്നത്.
corona: four more deaths in uae